ഇന്ത്യയില്‍ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കാൻ നടപടികളുമായി ചൈന

By Sooraj Surendran.25 05 2020

imran-azhar

 

 

ന്യൂ ഡൽഹി: കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗണിൽപ്പെട്ട് ഇന്ത്യയിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ തിരിച്ചെത്തിക്കുമെന്ന് ചൈന. ഇതിനായുള്ള നടപടികളും അധികൃതർ ആരംഭിച്ചു കഴിഞ്ഞു. മെഡിക്കൽ പരിശോധനകൾക്ക് വിധേയരാക്കിയ ശേഷമായിരിക്കും ഇവരെ തിരിച്ചയക്കുക. തിരിച്ചെത്താൻ താല്പര്യപ്പെടുന്നവർ മെയ് 27ന് രജിസ്റ്റര്‍ ചെയ്യണമെന്ന് എംബസി അറിയിപ്പ് നൽകി. എന്നാൽ ഇവരെ തിരിച്ചെത്തിക്കാനുള്ള വിമാന സർവീസുകൾ എന്നുണ്ടാകുമെന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല. ചൈനയിൽ നിന്നുള്ള നിരവധി വിദ്യാർത്ഥികളാണ് ഇന്ത്യയിൽ പഠിക്കുന്നത്. രോഗലക്ഷണമുള്ളവര്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം മാത്രമേ യാത്ര ചെയ്യാവൂ എന്നും ചൈനീസ് എംബസി പ്രസിദ്ധീകരിച്ച നോട്ടീസിൽ പറയുന്നു.

 

OTHER SECTIONS