ചൈനയിലെ കോടീശ്വരൻ ബാലപീഡന കേസിൽ അറസ്റ്റിൽ

By Chithra.11 07 2019

imran-azhar

 

ബെയ്‌ജിങ്‌ : ഫോർബ്‌സ് പുറത്തു വിട്ട പട്ടിക പ്രകാരം ലോകത്തെ 478ാമത്തേയും ഏഷ്യൻ ഭൂഖണ്ഡത്തിലെ 108ാമത്തെയുംധനികനായായ വാങ് സെൻ ഹുവയെ ബാലപീഡന കേസിൽ അറസ്റ്റ് ചെയ്തു.

 

ചൈനയിലുള്ള ഫ്യുച്ചർ ലാൻഡ് ഡെവലപ്മെന്റ് ഹോൾഡിങ്‌സ് എന്ന സ്ഥാപനത്തിന്റെ ചെയർമാനാണ് ഇദ്ദേഹം. തന്റെ മകളെ പീഡിപ്പിച്ചുവെന്ന് ആരോപിച്ചുകൊണ്ട് പെൺകുട്ടിയുടെ 'അമ്മ നൽകിയ പരാതിയിലാണ് വാങ് സെൻ ഹുവായിയെ അറസ്റ്റ് ചെയ്തത്. ഇയാൾക്കൊപ്പം ഷൂ എന്ന ആളിനെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.കുട്ടിയെ ഇവർ രണ്ട് പേരും ഷിയാങ്‌ഷൂ പ്രവിശ്യയിൽ നിന്ന് ഷാങ്ഹായിയിലേക്ക് തട്ടിക്കൊണ്ട് പോയതിന് ശേഷമാണ് പീഡനം നടന്നത് എന്നാണ് അമ്മയുടെ പരാതിയിൽ പറയുന്നത്.

 

വാങ്ങിനെ പോലീസ് അറസ്റ്റ് ചെയ്യുകയും ഴൂ പോലീസിൽ കീഴടങ്ങുകയുമായിരുന്നു.

 

2019 ലെ കണക്ക് പ്രകാരം 420 കോടി യൂ എസ് ഡോളറാണ് വാങ്ങിന്റെ വാർഷിക സമ്പാദ്യം. ബാലപീഡന കേസിൽ ചൈനയിൽ അഞ്ച് വർഷം വരെ തടവാണ് ശിക്ഷ. ചില സാഹചര്യങ്ങളിൽ ശിക്ഷാ കാലാവധി കൂട്ടാറുമുണ്ട്.