ജനാധ്യപത്യ പ്രക്ഷോഭം; ഹോങ്കോങ്ങില്‍ സൈന്യത്തെ വിന്യസിച്ച് ചൈന

By mathew.16 11 2019

imran-azhar

 

ബീജിങ്: ഹോങ്കോങ്ങില്‍ സൈന്യത്തെ വിന്യസിച്ച് ചൈന. ജനാധിപത്യത്തിന് വേണ്ടിയുള്ള പ്രക്ഷോഭം ശക്തമായി നടക്കുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെയൊരു നീക്കം. പ്രക്ഷോഭം ശക്തിപ്പെട്ടിട്ട് മാസങ്ങള്‍ ആയെങ്കിലും ഇതാദ്യമായാണ് ചൈനീസ് സൈന്യം ഹോങ്കോങ്ങില്‍ വിന്യസിക്കപ്പെടുന്നത്.

 

ഹോങ്കോങ്ങില്‍ സജ്ജമാക്കിയ താത്കാലിക ക്യാമ്പിലെത്തിയ സൈനികര്‍ പ്രക്ഷോഭകര്‍ താറുമാറാക്കിയ റോഡുകളിലെ തടസങ്ങള്‍ മാറ്റുകയും പ്രക്ഷോഭകര്‍ ഉപേക്ഷിച്ചു പോയ കല്ലുകളും മറ്റും എടുത്ത് മാറ്റുകയാണ് ചെയ്തത്. സൈനിക യൂണിഫോമിന് പകരം പച്ച നിറത്തിലുള്ള ടീ ഷര്‍ട്ടും കറുത്ത ഷോര്‍ട്സും ധരിച്ചാണ് ഇവര്‍ ശുചീകരണത്തിനിറങ്ങിയത്.

 

പ്രക്ഷോഭത്തില്‍ സര്‍ക്കാരിനെ സഹായിക്കുന്നതിന് വേണ്ടിയല്ല തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ചൈനീസ് സൈന്യം പറയുന്നത്. എന്നാല്‍, ചൈനീസ് നിയമം അനുസരിച്ച് സൈന്യത്തിന് സ്വമേധയാ ഇങ്ങനെ ഇറങ്ങി പ്രവര്‍ത്തിക്കാനാകില്ല. അതിന് പ്രാദേശിക ഭരണകൂടങ്ങളുടെ അഭ്യര്‍ഥന ഉണ്ടായിരിക്കണം. എന്നാല്‍, കഴിഞ്ഞ 22 വര്‍ഷത്തിനിടെ ഒരിക്കല്‍ പോലും ഹോങ്കോങ്ങില്‍ നിന്ന് സഹായ അഭ്യര്‍ഥന ഉണ്ടായിട്ടില്ല.

 

 

OTHER SECTIONS