മുഷിഞ്ഞ വസ്ത്രങ്ങളും അഴുക്കുപുരണ്ട മുഖവും; ചൈനയിലെ ഈ നടൻ യാചിച്ച് നേടുന്നത് മാസം 8 ലക്ഷം...!

ലു ജിങ്കാങ് ഭിക്ഷ യാചിച്ച് ഒരുമാസം ഉണ്ടാക്കുന്നത് എട്ടുലക്ഷം രൂപയാണ്.കഴിഞ്ഞ 12 വർഷങ്ങളായി ലു ജിങ്കാങ് എന്ന പ്രൊഫഷണൽ ചൈനീസ് നടൻ ആ തിരക്കേറിയ ടൂറിസ്റ്റ് സ്പോട്ടിൽ ഭിക്ഷ യാചിച്ച് പണം സമ്പാദിക്കുകയായിരുന്നത്രെ

author-image
Greeshma Rakesh
New Update
മുഷിഞ്ഞ വസ്ത്രങ്ങളും അഴുക്കുപുരണ്ട മുഖവും; ചൈനയിലെ ഈ നടൻ യാചിച്ച് നേടുന്നത് മാസം 8 ലക്ഷം...!

മുഷിഞ്ഞ വസ്ത്രങ്ങളും അഴുക്കുപുരണ്ട മുഖവുമായി ചൈനയിലെ ടൂറിസ്റ്റ് സ്പോട്ടുകളിൽ മാത്രം ഭിക്ഷയാചിച്ച് എത്തുന്ന ഒരു മനുഷ്യൻ. രൂപവും കണ്ടാൽ ഒറ്റനോട്ടത്തിൽ ഏതോ ഒരു പാവം യാചകനാണെന്ന് തോന്നും. എന്നാൽ കഥയിൽ അല്പം തിരിത്തുണ്ട്. ഒറ്റ നേട്ടത്തിൽ യാചകനാണെന്ന് കരുതുന്നവർക്ക് തെറ്റി, ചൈനയിലെ ഒരു നടനായ ലു ജിങ്കാങ് ആണ് ഇത്തരത്തിൽ ഭിക്ഷ യാചിച്ചെത്തുന്നത്.

അവിടെയും തീർന്നില്ല, ലു ജിങ്കാങ് ഭിക്ഷ യാചിച്ച് ഒരുമാസം ഉണ്ടാക്കുന്നത് എട്ടുലക്ഷം രൂപയാണ്.കഴിഞ്ഞ 12 വർഷങ്ങളായി ലു ജിങ്കാങ് എന്ന പ്രൊഫഷണൽ ചൈനീസ് നടൻ ആ തിരക്കേറിയ ടൂറിസ്റ്റ് സ്പോട്ടിൽ ഭിക്ഷ യാചിച്ച് പണം സമ്പാദിക്കുകയായിരുന്നത്രെ.പണവും ഭക്ഷണങ്ങളും പാനീയവും എല്ലാം ഇങ്ങനെ ആളുകളിൽ നിന്നും ഇയാൾക്ക് കിട്ടാറുണ്ട്.

നല്ല നടനാണ് എന്നത് കൊണ്ടുതന്നെ എങ്ങനെ ഒരു യാചകനായി പാളിച്ചകളില്ലാതെ അഭിനയിക്കാം എന്നും അതിലൂടെ ഒരു നല്ല തുക തന്നെ നേടിയെടുക്കാം എന്നും ജിയാങ്ങിന് നല്ല ബോധ്യമുണ്ട്. ചൈനയിലെ ഹെനാൻ പ്രവിശ്യയിലെ ക്വിംഗ്മിംഗ് ഷാങ്ഹെ ഗാർഡനിലാണ് സാധാരണയായി ഇയാൾ ഭിക്ഷ യാചിക്കുന്നത്.

വിഷാദഭാവത്തിലെ നിൽപ്പും കുറച്ച് കീറിപ്പറിഞ്ഞ, മുഷിഞ്ഞ എന്നാൽ മാന്യമായ വസ്ത്രവുമാണ് യാചിക്കാൻ ചെല്ലുമ്പോൾ ലു ജിങ്കാങ് ധരിക്കുന്നത്. ദയ തോന്നുന്ന ടൂറിസ്റ്റുകൾ മിക്കവാറും ജിങ്കാങ്ങിന് വലിയ തുക നൽകുന്നത് പതിവാണ്. അങ്ങനെ ഒരുമാസം കൊണ്ട് ഇയാൾ എട്ട് ലക്ഷം രൂപ വരെ സമ്പാധിക്കുന്നുണ്ട്. ചൈനയിലെ ഒരു നല്ല ജോലിയുള്ള വ്യക്തി മാസത്തിൽ മൂന്ന് ലക്ഷം രൂപ വരെ കഷ്ടപ്പെട്ട് സമ്പാധിക്കുമ്പോഴാണ് തന്റെ അഭിനയപാടവം കൊണ്ട് ജിങ്കാങ് എട്ട് ലക്ഷം വരെ നേടുന്നത്.

ജിങ്കാങ്ങിന് അഭിനയിക്കാൻ ഇഷ്ടമാണ്. തനിക്ക് അഭിനയിക്കാൻ ഇഷ്ടമാണ്. താൻ യാചകനായി അഭിനയിക്കുന്നു. അതിലൂടെ തനിക്ക് പണവും കിട്ടുന്നു എന്നാണ് ജിങ്കാങ് പറയുന്നത് എന്തായാലും, അയാളുടെ വീട്ടുകാർക്ക് അയാളിങ്ങനെ തെരുവുകളിൽ യാചിച്ച് നടക്കുന്നതിനോട് തീരെ താല്‌പര്യമില്ലെന്നതാണ് മറ്റൊരു വാസ്തവം.

china chinese actor Lu Jingang beggar