'രാജ്യസുരക്ഷയ്ക്ക് ഭീഷണി'; ടിക് ടോക് അടക്കം 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു

By Sooraj Surendran.29 06 2020

imran-azhar

 

 

ന്യൂ ഡൽഹി: ലഡാക്കിലെ ഇന്ത്യ-ചൈന അതിർത്തി തർക്കത്തിന് പിന്നാലെ നിലപാട് കടുപ്പിച്ച് ഇന്ത്യ. പ്രമുഖ വീഡിയോ ഷെയറിംഗ് ആപ്ലിക്കേഷനായ 'ടിക് ടോക്' ഉൾപ്പെടെ 59 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചു. ഐടി ആക്ടിന്റെ 69 എഎ വകുപ്പ് പ്രകാരമാണ് ആപ്പുകൾ നിരോധിച്ചിരിക്കുന്നത്. ഇത്തരം ആപ്പുകൾ രാജ്യത്തിൻറെ സുരക്ഷയ്ക്ക് തന്നെ ഭീഷണിയാണെന്നാണ് കേന്ദ്ര ഐടി വകുപ്പ് നൽകുന്ന വിശദീകരണം. ആൻഡ്രോയ്‍ഡ്, ഐഒഎസ് പ്ലാറ്റ്‍ഫോമുകളിൽ ഉള്ള നിരവധി ആപ്ലിക്കേഷനുകൾ ഇത് ഉപയോഗിക്കുന്ന യൂസേഴ്സ‍ിന്‍റെ ഡാറ്റ് പലതും അനധികൃതമായി ഇന്ത്യക്ക് പുറത്തുള്ള സർവറുകളിലേക്ക് മാറ്റുന്നതായും ഐടി വകുപ്പ് കണ്ടെത്തിയിരുന്നു. രാജ്യത്തിന്‍റെ പ്രതിരോധസംവിധാനത്തെയും, സുരക്ഷയെയും ക്രമസമാധാനസംവിധാനത്തെയും ബാധിക്കുന്നതാണ് ഇത്തരം അപ്ലിക്കേഷനുകൾ എന്നാണ് കേന്ദ്രസർക്കാർ ഉന്നയിക്കുന്ന വാദം.

 

കേന്ദ്രസർക്കാർ നിരോധിച്ച ചൈനീസ് ആപ്പുകൾ:

 

Image

 

OTHER SECTIONS