ചൈനീസ് പുതുവത്സരാഘോഷം ഫെബ്രുവരി 16 ന്

By Anju N P.14 Feb, 2018

imran-azhar

 

 

2018 ലെ ചൈനീസ് പുതുവത്സരാഘോഷ പരിപാടികള്‍ ഫെബ്രുവരി 16 ന് തുടങ്ങും. മാര്‍ച്ച് 2 ന് ലാന്റ്‌നെര്‍ ഫെസ്റ്റിവലില്‍ അവസാനിക്കുന്ന പതിനഞ്ചു ദിവസത്തെ പരിപാടിയായ ലൂണാര്‍ ന്യൂ ഇയര്‍ അല്ലെങ്കില്‍ സ്പ്രിംഗ് ഫെസ്റ്റിവല്‍ എന്നും അറിയപ്പെടുന്ന ഈ ഉത്സവം ഏറ്റവും ദൈര്‍ഘ്യമേറിയ ചൈനയിലെ ഉത്സവമാണ്. പ്രകാശത്തിന്റെ ഉത്സവം കൂട്യാണ് ചൈനീസ് പുതുവത്സരം.


ഇത് മലേഷ്യ, സിംഗപ്പൂര്‍, തയ്വാന്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലും കാണപ്പെടുന്നു. ഉത്സവത്തിന്റെ ഭാഗമായി ഇന്ത്യയില്‍ നിന്നും വര്‍ഷങ്ങളായി ധാരാളം ആളുകള്‍ ഈ സമയം നോക്കി മലേഷ്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങളിലേക്ക് വെക്കേഷന്‍ ചിലവഴിക്കാന്‍ പോകാറുണ്ട്.

 

ഉത്സവങ്ങള്‍ ആരംഭിക്കുന്നതിനുമുമ്പ്, വീടുകളും വ്യവസായ സ്ഥാപനങ്ങളും വൃത്തിയാക്കാറുണ്ട്. എല്ലാ വര്‍ഷവും ആഘേഷങ്ങളുടെ ഭാഗമായി ഇവര്‍ ലയണ്‍ ഡാന്‍സും ഡ്രാഗണ്‍ ഡാന്‍സും നടത്താറുണ്ട്. കൂടാതെ നമ്മുടെ ദീപാവലിക്ക് കാണുന്നതുപോലെ വിളിക്കുകള്‍ കത്തിക്കുകയും പടക്കങ്ങള്‍ മറ്റും പൊട്ടിക്കുകയും ചെയ്യാറുണ്ട്. ഓരോ കുടുംബത്തിലെയും ആളുകള്‍ ഒത്തു ചേരുന്ന ഒരു ദിവസം കൂടിയാണിത്. അവര്‍ ഒന്നിച്ചിരുന്നു ഭക്ഷണം കഴിക്കുകയും അടുത്ത ബന്ധുജനങ്ങളെയും കൂട്ടുകാരെയും സന്ദര്‍ശിക്കുകയും ചുവന്ന നിറത്തിലുള്ള ആശംസാ കാര്‍ഡുകള്‍ കൈമാറുകയും ചെയ്യാറുണ്ട്.


ചുവന്ന വിശ്വാസം നല്ല ഭാഗ്യം പ്രചരിപ്പിക്കുന്നതും ദുഷ്ടാത്മാക്കളില്‍ നിന്ന് അകറ്റുന്നതുമാണെന്ന് വിശ്വസിക്കപ്പെടുന്നതുകൊണ്ട്, വസ്ത്രങ്ങള്‍ മുതല്‍ വീടുകളും തെരുവുകളും അലങ്കരിക്കുന്ന എല്ലാത്തിനും ഇതേ നിറമുള്ളതാണ്.

OTHER SECTIONS