പ്രശസ്ത ഛായാഗ്രഹാഹകൻ എം.​ജെ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു

By Sooraj Surendran .12 07 2019

imran-azhar

 

 

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രഹാഹകൻ എം.ജെ രാധാകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ രാത്രി 7 മണിയോടെയാണ് അന്ത്യം. ഏഴ് തവണ സംസ്ഥാന പുരസ്കാരവും, നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും എം.ജെ.രാധാകൃഷ്ണൻ നേടിയിട്ടുണ്ട്. മലയാളത്തിൽ നിരവധി ചിത്രങ്ങൾക്ക് വേണ്ടി എം.ജെ.രാധാകൃഷ്ണൻ ക്യാമറ ചലിപ്പിച്ചു. കളിയാട്ടം, ദേശാടനം, കരുണം, തീർഥാടനം, കണ്ണകി, പരിണാമം, പുലിജന്മം അദ്ദേഹത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ചുരുക്കം ചില ചിത്രങ്ങളാണ്. എൻ.എൻ.ബാലകൃഷ്ണനാണ് എം ജെ രാധാകൃഷ്ണനെ സിനിമയിലേക്ക് കൈപിടിച്ച് കൊണ്ടുവരുന്നത്.

OTHER SECTIONS