മുംബൈ വിമാനത്താവളത്തിൽ നിന്ന് 71 ല​ക്ഷം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി സി​ഐ​എ​സ്എ​ഫ് പിടികൂടി

By Sooraj Surendran.22 09 2019

imran-azhar

 

 

മുംബൈ: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനിൽ നിന്നും 71 ലക്ഷം രൂപയുടെ വിദേശ കറൻസി പിടികൂടി. യാത്രക്കാരന്റെ കയ്യിൽ സൂക്ഷിച്ചിരുന്ന ബാഗിൽ നിന്നുമാണ് പണം പിടിച്ചെടുത്തത്. അതീവ് പരേഷ് മേത്ത എന്നയാളാണ് സിഐഎസ്എഫ് നടത്തിയ പരിശോധനയിൽ പിടിയിലായത്. പണത്തിന്റെ രേഖകൾ ഹാജരാക്കാൻ സാധിക്കാത്തതിനാൽ അതീവിനെ സിഐഎസ്എഫ് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് കൈമാറി. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തി വരികയാണെന്നും, അതീവിനെ ചോദ്യം ചെയ്തുവരികയാണെന്നും അധികൃതർ അറിയിച്ചു. വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് വ്യാപകമായതോടെ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും കർശന സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.

 

OTHER SECTIONS