പൗരത്വനിയമം ഉടൻ പ്രാബല്യത്തില്‍ വരും; ജെ.പി. നഡ്ഡ

By Sooraj Surendran.19 10 2020

imran-azhar

 

 

കൊൽക്കത്ത: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം ഉടൻ നടപ്പിലാക്കുമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് തുടർനടപടികൾ വൈകിയതെന്നും നിയമം ഉടൻ തന്നെ പ്രാബല്യത്തിൽ വരുമെന്നാണ് പ്രത്യാശിക്കുന്നതെന്നും ജെ.പി. നഡ്ഡ ബംഗാളില്‍ പൊതുജന സംവാദത്തില്‍ സംസാരിക്കവേ പറഞ്ഞു. കോവിഡ് പ്രതിസന്ധിയിൽ നിന്നും രാജ്യം പതുക്കെ മെച്ചപ്പെട്ടു വരുന്നുണ്ടെന്നും ഈ സാഹചര്യത്തിൽ തുടർനടപടികൾ സ്വീകരിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമ ഭേദഗതി ബിൽ പാസാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. അതേസമയം ബംഗാളിൽ നടന്ന പൊതുജന സംവാദത്തിനെതിരെ മമത ബാനർജി സർക്കാരിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന രീതിയാണ് മമത ബംഗാളില്‍ പിന്തുടരുന്നതെന്നും നഡ്ഡ തുറന്നടിച്ചു.

 

 

OTHER SECTIONS