പൗരത്വ നിയമം: ലോ​ക​രാ​ജ്യ​ങ്ങ​ൾ​ക്കി​ട​യി​ൽ ഇന്ത്യ ഒറ്റപ്പെടുകയാണെന്ന് ശി​വ​ശ​ങ്ക​ർ മേ​നോ​ൻ

By Sooraj Surendran .03 01 2020

imran-azhar

 

 

ന്യൂ ഡൽഹി: പൗരത്വ ഭേദഗതി നിയമം നടപ്പാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി മുൻ വിദേശകാര്യ സെക്രട്ടറി ശിവശങ്കർ മേനോൻ രംഗത്ത്. കേന്ദ്ര സർക്കാർ നീക്കത്തിലൂടെ രാജ്യമെന്ന ആശയംപോലും ചോദ്യംചെയ്യപ്പെടുകയാണെന്നും, അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യ ഒറ്റപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും അദ്ദേഹം പ്രതികരിച്ചു. രാജ്യാന്തര ധാരണകളുടെ ലംഘനങ്ങളാണ് പൗരത്വ നിയമം നടപ്പാക്കുന്നതിലൂടെ നടക്കുകയെന്നും ശിവശങ്കർ മേനോൻ പറഞ്ഞു. നമ്മുടെ രാജ്യം ബഹുസ്വരവും മതേതരവുമായ ഒരു സമൂഹമായതിനാൽ ഭീകരവാദം അടക്കമുള്ള പ്രവർത്തനങ്ങൾ കുറവാണെന്നും എന്നാൽ പൗരത്വ നിയമം നയതന്ത്രം കൂടുതല്‍ കടുപ്പമേറിയതാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

OTHER SECTIONS