പൗരത്വ ഭേദഗതി ബിൽ ഇന്ന് ലോക്സഭയിൽ; എതിർക്കുമെന്ന് പ്രതിപക്ഷാംഗങ്ങൾ

By Chithra.09 12 2019

imran-azhar

 

ന്യൂ ഡൽഹി : പ്രതിപക്ഷത്തിന്റെ പ്രതിഷേധ സ്വരങ്ങൾക്കിടയിലും പൗരത്വ ഭേദഗതി ബിൽ പാസ്സാക്കാൻ തയ്യാറായി കേന്ദ്ര സർക്കാർ. ഇന്ന് 12 മണിയോടെ ബിൽ ലോക്സഭയിൽ അവതരിപ്പിക്കും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് ഭേദഗതി ബിൽ അവതരിപ്പിക്കുന്നത്.

 

1955ലെ പൗരത്വ ചട്ടം ഭേദഗതി ചെയ്ത് തയ്യാറാക്കിയതാണ് ബിൽ. അമിത് ഷാ അവതരിപ്പിക്കുന്ന ബില്ലിനെ എതിർത്ത് വോട്ട് ചെയ്യാൻ സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന കോൺഗ്രസ്സ് ഉന്നതതല സമിതി യോഗം ഞായറാഴ്ച തീരുമാനിച്ചിരുന്നു. മുസ്ലിങ്ങൾക്ക് നേരെയുള്ള പ്രത്യക്ഷ വിവേചനമാണ് ബിൽ എന്നാണ് പ്രതിപക്ഷവും സാമൂഹിക സംഘടനകളും ബില്ലിനെതിരെ പ്രധാന ആക്ഷേപമായി ഉയർത്തി കാണിക്കുന്നത്.

 

ബില്ലിനെ ഇരുസഭകളിലും എതിർക്കുമെന്ന് സിപിഎം അറിയിച്ചു. ബിൽ അവതരിപ്പിക്കുന്നതിന് മുന്നോടിയായി ബിജെപി അംഗങ്ങൾക്ക് വിപ്പ് നൽകിയിട്ടുണ്ട്. 545 അംഗ സഭയിൽ 303 എംഎൽഎമാരുള്ള ബിജെപിക്ക് ബിൽ അനായാസം പാസ്സാക്കാനാകും.

OTHER SECTIONS