സിവിൽ സർവീസ് പരീക്ഷാഫലം പ്രഖ്യാപിച്ചു ; ആദ്യ നൂറിൽ ഇടം നേടി 10 മലയാളികൾ

By online desk .04 08 2020

imran-azhar


ന്യൂഡല്‍ഹി:2019 ലെ സിവിൽ സർവീസ് പരീക്ഷ ഫലം പ്രഖ്യാപിച്ചു. ആകെ 829 പേരെ നിയമനങ്ങൾക്കായി ശുപാർശ ചെയ്തു. 182 പേരെ റിസർവ് ലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്.

 

ആദ്യ നൂറിൽ ഇടം നേടിയത് പത്തു മലയാളികൾ ആണ് . സി.എസ്. ജയദേവ് അഞ്ചാം റാങ്ക് സ്വന്തമാക്കി. ആര്‍. ശരണ്യ (36), സഫ്‌ന നസ്‌റുദ്ദീന്‍ (45), ആര്‍ ഐശ്വര്യ (47), അരുണ്‍ എസ്. നായര്‍ (55), എസ്. പ്രിയങ്ക (68), ബി യശസ്വിനി (71), നിഥിന്‍ കെ ബിജു (89), എ.വി ദേവിനന്ദന (92), പി.പി അര്‍ച്ചന (99).


ജനറൽ വിഭാഗത്തിൽ 304 ആളുകളും ഇ.ഡബ്ല്യു.എസ് 78, ഒ.ബി.സി 251, എസ്.സി 129, എസ്.ടി വിഭാഗത്തിൽ നിന്ന് 67 പേരും ലിസ്റ്റില്‍ ഇടംനേടി. അതേസമയം വിവിധ സർവീസുകളിലായി 927 ഒഴിവുകളാണ് കേന്ദ്രം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഐ.എ.എസ് 180, ഐ.എഫ്.എസ് 24, ഐ.പി.എസ് 150, ഗ്രൂപ്പ് എ സര്‍വീസ് 438, ഗ്രൂപ്പ് ബി സര്‍വീസുകളില്‍ 135-ഉം ഒഴിവുകളാണുള്ളത്.

OTHER SECTIONS