സിവില്‍ സപ്ളൈസ് അരി സ്വകാര്യ സംഭരണശാലയില്‍ കണ്ടെത്തി

By praveen prasannan.19 Nov, 2017

imran-azhar

കാസര്‍കോഡ്: സിവില്‍ സപ്ളൈസിന് വിതരണത്തിനായി നല്‍കിയ അരി സ്വകാര്യ സംഭരണശാലയില്‍ നിന്ന് കണ്ടെത്തി. ടണ്‍ കണക്കിന് അരിയാണ് ഇങ്ങനെ കണ്ടെത്തിയത്.

സി ബി ഐ കാസര്‍കോഡ് വിദ്യാനഗറില്‍ നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പിടിച്ചത്. മലപ്പുറത്ത് നിന്നും തിക്കോടിയില്‍ നിന്നും അരി കടത്തിയ സംഭവത്തിലെ അന്വേഷണത്തിന്‍റെ ഭാഗമായാണ് സി ബി ഐ കാസര്‍ക്കോട്ടും പരിശോധന നടത്തിയത്.

സ്വകാര്യ സംഭരണശാലയില്‍ നിന്ന് എഫ് സി ഐ മുദ്രയുളള നൂറുകണക്കിന് ചാക്ക് അരിയാണ് കണ്ടെത്തിയത്. സ്വകാര്യ കന്പനിയുടെ പേരില്‍ ചാക്കിലാക്കിയ 3500 കിലോ അരിയും കണ്ടെടുത്തു.

അരി ബ്രാന്‍ഡ് ചാക്കുകളിലാക്കി വില്‍ക്കുന്നതും സി ബി ഐ കണ്ടെത്തി.

OTHER SECTIONS