നിയമസഭാ കയ്യാങ്കളി; രമേശ് ചെന്നിത്തലയുടെ ഹർജി തള്ളി

By vidyalekshmi.09 09 2021

imran-azhar


തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസിൽ രമേശ് ചെന്നിത്തല നൽകിയ ഹർജി തള്ളി.സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി.കേസിൽ കക്ഷി ചേർക്കണമെന്ന് ആവശ്യപ്പെട്ടാണ് രമേശ് ചെന്നിത്തല കോടതിയെ സമീപിച്ചത്.

 

സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന ചെന്നിത്തലയുടെ ആവശ്യവും കോടതി തള്ളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് ഹർജികൾ തള്ളിയത്.ചെന്നിത്തലയ്ക്കും അഭിഭാഷക പരിക്ഷത്തിനും തടസ്സ ഹർജി നൽകാൻ അധികാരമില്ലെന്നായിരുന്നു പ്രോസിക്യൂഷൻ നിലപാട്.

 

എന്നാൽ കേസ് പിൻവലിക്കാനുള്ള സംസ്ഥാന സർക്കാരിൻ്റെ അപേക്ഷ തള്ളിയ സുപ്രീംകോടതി കേസിൽ വിചാരണ നടത്താൻ നേരത്തെ ഉത്തരവിട്ടതിനാൽ വിടുതൽ ഹ‍ർജിയും സിജെഎം കോടതി തള്ളാനാണ് സാധ്യത.

 

 

OTHER SECTIONS