പടയൊരുക്കത്തിനിടെ കോണ്‍ഗ്രസുകാര്‍ തമ്മില്‍ ഏറ്റുമുട്ടി, 2 പേര്‍ക്ക് കുത്തേറ്റു

By praveen prasannan.14 Dec, 2017

imran-azhar

തിരുവനന്തപുരം : പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച പടയൊരുക്കത്തിന്‍റെ സമാപന ചടങ്ങിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ ഗ്രൂപ്പ് തിരിഞ്ഞ് സംഘര്‍ഷം. രണ്ട് പേര്‍ക്ക് കുത്തേറ്റു.

അദേഷ്, നദീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.

സമ്മേളനത്തിന് ശേഷം മടങ്ങിയ പ്രവര്‍ത്തകര്‍ തമ്മില്‍ സെക്രട്ടറിയേറ്റിന് മുന്നിലാണ് ഏറ്റുമുട്ടിയത്. ഐ ഗ്രൂപ്പുകാരനായ കെ എസ് യു സംസ്ഥാന സെക്രട്ടറി നബീലിന്‍റെ നേതൃത്വത്തിലാണ് ആക്രമണമെന്ന് എ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ക്മുറ്റപ്പെടുത്തി.

OTHER SECTIONS