താമരശ്ശേരി സ്കൂളിൽ വീണ്ടും സംഘർഷം; പുറത്ത് നിന്നും എത്തിയവരുടെ മർദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

ശനിയാഴ്ച രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററിൽ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവരാണ് മർദ്ദിച്ചത്.

author-image
Greeshma Rakesh
New Update
താമരശ്ശേരി സ്കൂളിൽ വീണ്ടും സംഘർഷം; പുറത്ത് നിന്നും എത്തിയവരുടെ മർദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥിക്ക് പരിക്ക്

കോഴിക്കോട് : താമരശ്ശേരി ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ വീണ്ടും സംഘർഷം.ശനിയാഴ്ച രാവിലെ സ്കൂളിന് സമീപത്തെ ട്യൂഷൻ സെൻ്ററിൽ നിന്നും പുറത്തിത്തിറങ്ങിയ വിദ്യാർത്ഥികളെ പുറത്ത് നിന്നും എത്തിയവരാണ് മർദ്ദിച്ചത്. വെള്ളിയാഴ്ച വിദ്യാർത്ഥികൾ വയലിലും, റോഡിലുമായി ഏറ്റുമുട്ടിയിരുന്നു.

സ്കൂളിൽ വെച്ചു നടന്ന ചെറിയ സംഘർഷത്തിന്‍റെ തുടർച്ചയായിട്ടായിരുന്നു റോഡിലും വയലിലുമായി നടന്ന സംഘട്ടനം.വെള്ളിയാഴ്ച സംഭവത്തിൻ്റെ തുടർച്ചയായാണ് വീണ്ടും സംഘർഷമുണ്ടായത്. മർദ്ദനത്തിൽ പത്താം ക്ലാസ് വിദ്യാർത്ഥി ഷഹലിന് പരുക്കേറ്റു.

ഷഹലിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഘർഷം നടക്കുന്ന സമയത്ത് സമീപമുണ്ടായിരുന്ന ഒരു വിദ്യാർത്ഥിനിക്കും മർദ്ദനമേറ്റതായാണ് വിവരം. രാവിലെ 8.30 ഓടെയായിരുന്നു സംഭവം.സംഭവത്തിൽ മൂന്നു പേരെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

students clash thamarassery school