കൊൽക്കത്തയിൽ അമിത് ഷായുടെ റാലിക്ക് നേരെ സംഘർഷം

By Sooraj Surendran .14 05 2019

imran-azhar

 

 

കൊൽക്കത്ത: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ റാലിക്ക് നേരെ സംഘർഷം. സംഘർഷത്തിൽ അക്രമികൾ വാഹനം കത്തിക്കുകയും കല്ലെറിയുകയും ചെയ്തു. വൈകിട്ട് 4:30 ഓടെയാണ് സംഭവം. റാലി വിദ്യാസാഗർ കോളജിനടുത്ത് എത്തിയപ്പോൾ അമിത് ഷാ സഞ്ചരിച്ചിരുന്ന ട്രക്കിനു നേരെ ചിലർ വടികൾ വലിച്ചെറിഞ്ഞു. ഇതാണ് സംഘർഷത്തിലേക്ക് നയിച്ചത്. തുടർന്ന് ബിജെപി പ്രവർത്തകർ പ്രത്യാക്രമണം നടത്തിയതോടെ രംഗം വഷളായി. വിദ്യാസാഗർ കോളേജിൽ സ്ഥാപിച്ചിരുന്ന ഈശ്വര ചന്ദ്ര വിദ്യാസാഗറിന്റെ പ്രതിമ അക്രമികൾ അടിച്ചുതകർത്തു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായി വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ടു ചെയ്തു.

OTHER SECTIONS