ഉത്തര്‍പ്രദേശില്‍ 5 വയസുകാരിയെ 3ാം ക്ലാസുകാരന്‍ പീഡിപ്പിച്ചതായി പരാതി

By Anju N P.12 11 2018

imran-azhar

ഗാസിയാബാദ്: അഞ്ച് വയസുകാരിയെ മൂന്നാം ക്ലാസുകാരന്‍ പീഡിപ്പിച്ചതായി പരാതി. വിദ്യാര്‍ത്ഥിനിയെ വിജനമായ സ്ഥലത്തുകൊണ്ടുപോയാണ് പീഡനത്തിനിരയാക്കിയത്.ഉത്തര്‍ പ്രദേശിലെ ഗാസിയാബാദില്‍ ശനിയാഴ്ചയാണ് സംഭവം ഉണ്ടായത്.

ഉറക്കെയുള്ള കരച്ചില്‍ കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കണ്ടത് രക്തത്തില്‍ കുളിച്ചുകിടക്കുന്ന പെണ്‍കുട്ടിയെയാണ്.

പെണ്‍കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്ന് പോലീസ് കേസെടുത്തതായി സീനിയര്‍ പോലീസ് സൂപ്രണ്ട് വൈഭവ് കൃഷ്ണ വ്യക്തമാക്കി

 

OTHER SECTIONS