ജമ്മുവിലും, ഹിമാചലിലും മേഘവിസ്‌ഫോടനം; 16 മരണം, 20 പേർക്ക് പരിക്ക്

By സൂരജ് സുരേന്ദ്രന്‍.28 07 2021

imran-azhar

 

 

ശ്രീനഗർ: ജമ്മു കശ്മീരിലും, ഹിമാചൽ പ്രദേശിലുമുണ്ടായ മേഘവിസ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം 16 കടന്നു. 20ഓളം പേർക്ക് പരിക്കേറ്റു. 17 പേരെ രക്ഷപ്പെടുത്തി.

 

ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്ന് സംസ്ഥാന ദുരന്ത നിവാരണ സേന അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മുകേഷ് സിങ് പറഞ്ഞു.

 

ജമ്മു കശ്മീരിലെ കിഷ്ത്വാര്‍, ഹിമാചല്‍ പ്രദേശിലെ ലാഹോള്‍-സ്പിതി എന്നീ വ്യത്യസ്ത മേഖലകളിലാണ് മേഘവിസ്‌ഫോടനമുണ്ടായത്.

 

രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ സൈന്യത്തെയും സംസ്ഥാന ദുരന്ത നിവാരണ സേനയെയും വിന്യസിച്ചിട്ടുണ്ട്.

 

ലഡാക്കിലും ഉത്തരാഖണ്ഡിലും ചെറിയ രീതിയിലുള്ള മേഘവിസ്‌ഫോടനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

 

കിഷ്ത്വാര്‍ ജില്ലയിലെ ഹൊന്‍സാര്‍ ഗ്രാമത്തില്‍ നിരവധി വീടുകളാണ് പേമാരിയിൽ തകർന്നടിഞ്ഞത്.

 

ബോര്‍ഡര്‍ റോഡ്സ് ഓര്‍ഗനൈസേഷനിലെയും ജനറല്‍ റിസര്‍വ് എഞ്ചിനീയര്‍ ഫോഴ്സിലെയും നാല് ഉദ്യോഗസ്ഥരും മരിച്ചവരിലും കാണാതായവരിലും ഉൾപ്പെട്ടിട്ടുണ്ട്.

 

OTHER SECTIONS