സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായി ; മുഖ്യമന്ത്രി

By online desk .03 08 2020

imran-azhar

 

 


തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപനം തടയുന്നതിൽ അലംഭാവമുണ്ടായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ . അലംഭാവവും വിട്ടു വീഴ്ചയും നിലവിലെ അവസ്ഥക്ക് ഇടയാക്കി എന്നും അദ്ദേഹം പറഞ്ഞു . ഈ കാര്യം കുറ്റസമ്മതത്തോടെ എല്ലാവരും ഓർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

 

 ക്വാറന്‍റൈൻ, ശാരീരിക അകലം എന്നിവയിൽ ഗൗരവം കുറഞ്ഞു. പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.മഹാമാരിയെ നേരിടുന്നതിൽ എല്ലാവരുടെയും ഭാഗത്തുനിന്ന് വലിയതോതിലുള്ള പിന്തുണയാണ് ആദ്യഘട്ടത്തിൽ ലഭിച്ചത്. പിന്നീടുണ്ടായ അലംഭാവം മഹാമാരി പടരുന്നതിന് ഇടയാക്കി അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്ലെല്ലാം ആയിരത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.


ഓരോരുത്തരുടെയും ഉത്തരവാദിത്വങ്ങൾ ഓരോരുത്തരും ഓർക്കുന്നത് നല്ലതാണ് . ഇനിയെങ്കിലും വൈറസ് ബാധയെ തടയാൻ ഒരേ മനസോടെ നീങ്ങാൻ എല്ലാവരുടെയും സഹകരണവും പിന്തുണയും വേണമെന്നും അദ്ദേഹം പറഞ്ഞു. പരാതികൾ ഉയർന്നാൽ ഇനി കർശന നടപടിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

OTHER SECTIONS