പ്രദേശത്തെ അംഗീകാരമുള്ള നേതാവ്; കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കും: മുഖ്യമന്ത്രി

By vidya.03 12 2021

imran-azhar


തിരുവനന്തപുരം: കുത്തേറ്റു മരിച്ച സിപിഎം ലോക്കൽ സെക്രട്ടറി സന്ദീപിന്റെ വധം ഹീനമാണെന്നും കൊലയ്‌ക്ക് പിന്നിലെ കാരണം കണ്ടെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.ഫേസ്ബുക്ക് കുറിപ്പിലൂടെ അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

 

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയ്‌ക്കടുത്ത് സിപിഐഎം പെരിങ്ങര ലോക്കൽ കമ്മിറ്റി സെക്രട്ടറി പി. ബി. സന്ദീപിന്റെ കൊലപാതകം ഹീനവും അപലപനീയവുമാണ്. കൊലപാതകത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരേയും നിയമത്തിനു മുന്നിൽ എത്തിക്കാൻ പോലീസിനു നിർദ്ദേശം നൽകിയിട്ടുണ്ട്. നിഷ്‌ഠൂരമായ കൊലപാതകത്തിന്റെ കാരണങ്ങളും അന്വേഷിച്ച് പുറത്തു കൊണ്ടുവരും.

 

പ്രദേശത്തെ അംഗീകാരമുള്ള രാഷ്ട്രീയ നേതാവാണ് കൊല്ലപ്പെട്ടത്. പൊതുപ്രവർത്തകൻ എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും ജനങ്ങളുമായി അടുത്ത് ഇടപഴകുകയും അംഗീകാരം നേടുകയും ചെയ്‌ത സഖാവായിരുന്നു സന്ദീപ്. സന്ദീപിന്റെ വേർപാട് കാരണം തീരാനഷ്‌ടം അനുഭവിക്കുന്ന കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കു ചേരുന്നു." ഇതായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.

OTHER SECTIONS