മുഖ്യമന്ത്രി അറിഞ്ഞു കുഞ്ഞുമനസിന്റെ സങ്കടവും അച്ഛന്റെ അധ്വാനത്തിന്റെ വിലയും ...

By vaishnavi .27 01 2021

imran-azhar

 

 

കോട്ടയം: വൈകല്യത്തോട് പോരാടി സുനീഷ് തന്റെ മകന് പിറന്നാൾ സമ്മാനമായി നൽകിയ സൈക്കിൾ കള്ളൻ മോഷ്ട്ടിച്ചപ്പോൾ ... സുനീഷിന്റെ മനസ് നിറഞ്ഞെങ്കിലും വേദന മുഖ്യമന്ത്രി അറിഞ്ഞു. മോഷണ വിവരം ശ്രദ്ധയിൽപെട്ട മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം റിപ്പബ്ലിക് പരേഡ് കഴിഞ്ഞ ഉടൻ തന്നെ കോട്ടയം ജില്ലാ കളക്ടര്‍ എം അഞ്ജന ഐഎഎസ് പുതിയ സൈക്കിളുമായി സുനീഷിന്റെ ഉരുളികുന്നത്തെ വീട്ടിലെത്തി.സൈക്കിൾ മോഷണം പോയതുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തണമെന്ന് കളക്ടർ ജില്ലാ പോലീസ് മേധാവിക്ക് നിർദേശം നൽകി. അന്വേഷണം വേണമെന്നും മുഖ്യമന്ത്രി നിർദേശിച്ചു. തുടര്‍ന്നാണ് കളക്ടര്‍ ജില്ലാപോലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയത്.


മുഖ്യമന്ത്രിയുടെ കാര്യക്ഷമമായ ഇടപെടലിലൂടെ പുതിയ സൈക്കിൾ കിട്ടിയ സന്തോഷത്തിലാണ് സുനീഷും കുടുംബവും . സനീഷിന് ഇതിനോടകം തന്നെ അനവധിയാളുകളാണ് സൈക്കിൾ സമ്മാനമായി നൽകാൻ മുന്നോട്ട് വന്നത്. ജന്മനാ വൈകല്യത്തോടെ ജനിച്ചയാളാണ് സുനീഷ് അരക്കെട്ടോട് ചേര്‍ന്ന് പിന്നില്‍ പിണച്ചുവെച്ചനിലയില്‍. കൈകള്‍ ശോഷിച്ചത്. വലതുകൈക്ക് തീരെ സ്വാധീനമില്ല.തന്റെ ബുദ്ധിമുട്ടുകൾ അലട്ടുന്നുണ്ടെങ്കിലും അതിനെ ഒക്കെ തന്നെ തളരാതെ നേരിടുകയാണ് ഈ യുവാവ്. ഒരു കൈ കുത്തി അതിന്റെ ബലത്തിൽ കമിഴ്ന്നു നീന്തിയാണ് സുനീഷ് വീടിനുള്ളിൽ സഞ്ചരിക്കുന്നത് കട്ടിലിൽ കിടക്കുന്നതും കമിഴ്ന്നുതന്നെ .

 

പി.പി.റോഡില്‍ കുരുവിക്കൂട്ട് കവലയില്‍ അഞ്ച് വര്‍ഷമായി കോമണ്‍ സര്‍വീസ് സെന്റര്‍ നടത്തി അതില്‍നിന്നുള്ള വരുമാനം കൊണ്ട് ജീവിതം കെട്ടിപ്പടുക്കുകയാണ് ഇദ്ദേഹം . സുഹൃത്തുക്കളുടെ സാഹയത്തോടെ ഓഫീസിലേക്ക് , അങ്ങനെ തന്നെ തിരികെ വീട്ടിലേക്കും ഓഫീസിൽ പ്രത്യേകം നിർമിച്ച സോഫയിൽ കമിഴ്ന്ന് കിടന്നുകൊണ്ട്കംപ്യൂട്ടറിൽ ജോലി ... അതാണ് ഈ 35-കാരന്‍ സുനീഷ് ജോസഫിന്റെ ജീവിതം. ഇദ്ദേഹത്തിന് കൂട്ടായി ഭാര്യ ജിനിയും മക്കളായ ജെസ്റ്റിനും ജെസ്റ്റിയയും ദുരിതത്തിനിടയിലും പൈക-ചെങ്ങളം റോഡില്‍ ഇല്ലിക്കോണ്‍ ജങ്ഷനിലെ കൊച്ചുവീട്ടിൽ എന്നും സന്തോഷമാണ്

OTHER SECTIONS