ശബരിമല വിമാനത്താവളത്തിന് കേന്ദ്രത്തിന്റെ അംഗീകാരം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

By uthara.10 12 2018

imran-azhar

കണ്ണൂര്‍ :  കേന്ദ്രത്തിന്റെ അംഗീകാരം  ശബരിമല വിമാനത്താവളത്തിന്   വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . ഈ ആവശ്യം മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നോട്ട് വച്ചത് കണ്ണൂര്‍ വിമാനത്താവള ഉത്ഘാടന വേളയിലാണ് . വിമാനത്താവളത്തിന്റെ സാദ്ധ്യതാ പഠനം ഉള്‍പ്പെടെയുള്ള കാര്യങ്ങൾക്കായി ഉള്ള ആദ്യഘട്ട പ്രവർത്തനങ്ങൾ നടക്കുകയാണ് . കേന്ദ്രം തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാന്‍ഉള്ള തീരുമാനങ്ങൾ മുന്നോട്ട് എടുത്ത സാഹചര്യത്തിൽ കേരള സര്‍ക്കാരിനെ അതിന്റെ നടത്തിപ്പ് ചുമതല ഏൽപ്പിക്കണം എന്നും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവിനോട് അഭ്യർത്ഥിക്കുകയും ചെയ്തു.  സര്‍ക്കാര്‍  കോഴിക്കോട് വിമാനത്താവളം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു .

OTHER SECTIONS