പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പരിപാടികള്‍ സമയബന്ധിതമായി നടപ്പാക്കണം: മുഖ്യമന്ത്രി

By online desk .26 02 2020

imran-azhar

 

 

തിരുവനന്തപുരം: പുതുവത്സര ദിനത്തില്‍ പ്രഖ്യാപിച്ച പന്ത്രണ്ട് ഇന പരിപാടികളും ബജറ്റ് നിര്‍ദേശങ്ങളും സമയബന്ധിതമായി നടപ്പാക്കുന്നതിന് പ്രത്യേക ശ്രദ്ധ വേണമെന്ന് വകുപ്പ് സെക്രട്ടറിമാരോട് മുഖ്യമന്ത്രി പിണറായി വിജയന്‍. വകുപ്പ് സെക്രട്ടറിമാര്‍ രണ്ടാഴ്ചയിലൊരിക്കല്‍ പ്രവര്‍ത്തനം അവലോകനം ചെയ്ത് മന്ത്രിമാര്‍ക്ക് റിപ്പോര്‍ട്ട് നല്‍കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. വകുപ്പ് സെക്രട്ടറിമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നിക്ഷേപകര്‍ക്ക് പ്രോത്സാഹന സഹായം (ഇന്‍സന്‍റിവ്) നല്‍കുമെന്ന് പ്രഖ്യാപിച്ചു. 2020 ഏപ്രില്‍ ഒന്ന് മുതല്‍ 2025 മാര്‍ച്ച 31 വരെ രജിസ്റ്റര്‍ ചെയ്യുന്ന വ്യവസായങ്ങള്‍ക്ക് ഇന്‍സന്‍റിവ് ലഭിക്കും. ഭൂമിയുടെ തരം മാറ്റലിന് കൃഷിഭവനുകളില്‍ ലഭിച്ച അപേക്ഷകളില്‍ സമയബന്ധിതമായി തീരുമാനമുണ്ടാകണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

 

OTHER SECTIONS