എസ്എസ്എൽസി, പ്ലസ് ടു പരീക്ഷ : വിദ്യാർത്ഥികളെ തെർമൽ സ്ക്രീനിങിന് വിധേയമാക്കും

By Sooraj Surendran.22 05 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വെക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകൾ മെയ് 26 മുതൽ ആരംഭിക്കാനിരിക്കെ മുന്നൊരുക്കങ്ങൾ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ. കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

 

ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമായി പാലിച്ചുകൊണ്ടാകും പരീക്ഷകൾ നടത്തുക. വിദ്യാർത്ഥികളെ പരീക്ഷ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നതിന് അതാത് വിദ്യാലയങ്ങൾ തന്നെ മുൻകൈ എടുക്കണം. സംസ്ഥാനത്തിന് പുറത്തു നിന്നും പരീക്ഷ എഴുതാൻ എത്തുന്ന വിദ്യാർത്ഥികൾക്ക് പ്രത്യേക സൗകര്യം ഒരുക്കും.

 

എല്ലാ വിദ്യാർത്ഥികളെയും തെർമൽ സ്‌ക്രീനിങ്ങിന് വിധേയമാക്കിയ ശേഷമാകും പരീക്ഷ ഹാളിൽ എത്തിക്കുക. സ്‌കൂളുകളും അണുവിമുക്തമാക്കും. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തുന്ന വിദ്യാർത്ഥികൾ ശരീരം സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കിയ ശേഷം മാത്രമേ വീട്ടുകാരുമായി സമ്പർക്കത്തിലേർപ്പെടാവൂ. പരീക്ഷാ കേന്ദ്ര മാറ്റത്തിനായി 10921 കുട്ടികൾ അപേക്ഷിച്ചു. ഇവർക്കാവശ്യമായ ചോദ്യപേപ്പർ ഈ വിദ്യാലയങ്ങളിൽ എത്തിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

 

--------------------------------------------------------------------------

 

മലയാളത്തിന്റെ മഹാനടന്‍ മോഹന്‍ലാലിന്, തലസ്ഥാനത്തിന്റെ സ്വന്തം ലാലേട്ടന് അറുപതാം പിറന്നാള്‍..

 

 

OTHER SECTIONS