നി​ക്ഷേ​പ സ​മാ​ഹ​ര​ണത്തിനായി മുഖ്യമന്ത്രിയും സംഘവും വിദേശത്തേക്ക്

By Sooraj Surendran .13 11 2019

imran-azhar

 

 

തിരുവനന്തപുരം: വിദേശ നിക്ഷേപ സമാഹരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും, മന്ത്രിമാരും വിദേശ സന്ദർശനം നടത്തും. മന്ത്രിമാരായ ഇ.പി. ജയരാജൻ, എ.കെ. ശശീന്ദ്രൻ, ചീഫ് സെക്രട്ടറി ടോം ജോസ്, ആസൂത്രണ ബോർഡ് അംഗം ഡോ. വി.കെ. രാമചന്ദ്രൻ എന്നിവരാണ് മുഖ്യമന്ത്രിക്കൊപ്പം വിദേശ സന്ദർശനം നടത്തുക. ജപ്പാനും, കൊറിയയുമാണ് സന്ദർശിക്കുക. ഈ മാസം 24 മുതൽ ഡിസംബർ നാല് വരെയാണ് സന്ദർശനം. കഴിഞ്ഞ പ്രണയകാലത്തും ദുരിതാശ്വാസ ധനസമാഹരണത്തിനായി വിദേശയാത്രക്ക് സംസ്ഥാന സർക്കാർ ശ്രമം നടത്തിയിരുന്നു. എന്നാൽ മുഖ്യമന്ത്രിക്ക് മാത്രമാണ് കേന്ദ്രസർക്കാർ അനുമതി നൽകിയത്.

 

OTHER SECTIONS