മുഖ്യമന്ത്രിയും സംഘവും യൂറോപ്പിലേക്ക്; ആദ്യം നോര്‍വേയില്‍

By priya.04 10 2022

imran-azhar

 

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനും സംഘവും യൂറോപ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടു. പുലര്‍ച്ചെ 3.45ന് കൊച്ചിയില്‍ നിന്ന് നോര്‍വേയിലേക്ക് പോയി. നോര്‍വേ, ഇംഗ്ലണ്ട്, വെയ്ല്‍സ് എന്നിവിടങ്ങളാണ് മുഖ്യമന്ത്രി പിണറായി വിജയനും സംഘവും സന്ദര്‍ശിക്കുന്നത്.

 

നോര്‍വേ സന്ദര്‍ശനത്തില്‍ മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തുന്നതിനാണ് പ്രാധാന്യം നല്‍കുക. ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളിലെ നോര്‍വീജിയന്‍ മാതൃകകളും പരിചയപ്പെടും.നോര്‍വേയിലേക്ക് മന്ത്രിമാരായ പി.രാജീവ്, വി.അബ്ദുറഹിമാന്‍ എന്നിവരും എത്തുന്നുണ്ട്.

 

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് ഇംഗ്ലണ്ടിലേക്കും വെയ്ല്‍സിലേക്കും പോകുന്നുണ്ട്. വെയ്ല്‍സിലെ ആരോഗ്യ മേഖലയെ കുറിച്ച് മനസ്സിലാക്കുകയാണ് യാത്രയുടെ ലക്ഷ്യം.
ലണ്ടനില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ലോക കേരളസഭയുടെ പ്രാദേശിക യോഗം വിളിച്ചു ചേര്‍ക്കും.


ഗ്രാഫീന്‍ പാര്‍ക്ക് സ്ഥാപിക്കുന്നതിന് യുകെയിലെ വിവിധ സര്‍വകലാശാലകളുമായി ധാരണാ പത്രം ഒപ്പു വയ്ക്കും. 13 വരെയാണ് സന്ദര്‍ശനം. കോടിയേരിയുടെ നിര്യാണത്തെ തുടര്‍ന്ന് യാത്രയുടെ ആദ്യഘട്ടമായി തീരുമാനിച്ചിരുന്ന ഫിന്‍ലന്‍ഡ് യാത്ര മാറ്റി വെച്ചിരുന്നു.

 

 

OTHER SECTIONS