രാഹുലിന് ബിജെപിയെ നേരിടാന്‍ മടി, എല്‍ഡിഎഫിനെ ആക്രമിക്കാൻ താല്പര്യം; ആരെ സഹായിക്കാനാണ് ഈ സമീപനം?

By സൂരജ് സുരേന്ദ്രൻ .26 02 2021

imran-azhar

 

 

തിരുവനന്തപുരം: കോൺഗ്രസ് നേതാവും, എംപിയുമായ രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടാന്‍ മടി കാണിക്കുന്ന രാഹുലിന് എല്‍ഡിഎഫിനെ നേരിടാനും അക്രമിക്കാനും വലിയ താത്പര്യമാണ്.

 

ആരെ സഹായിക്കാനാണ് രാഹുൽ ഗാന്ധി ഇത്തരമൊരു സമീപനവുമായി മുന്നോട്ട് പോകുന്നത്? തിരുവനന്തപുരത്ത് എല്‍ഡിഎഫിന്റെ തെക്കന്‍ മേഖലാ വികസന മുന്നേറ്റ ജാഥയുടെ സമാപന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

 

കേരളത്തിൽ ബിജെപിക്ക് കടിഞ്ഞാണിടാനും, പ്രതിരോധം തീർക്കാനും എല്‍ഡിഎഫുണ്ടെന്നും മുഖ്യമന്ത്രി തുറന്നടിച്ചു.

 

അതേസമയം കോൺഗ്രസിന് സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ബിജെപിയുമായി നേരിട്ട് ഏറ്റുമുട്ടുന്ന സ്ഥലങ്ങളിലേക്ക് പോകാൻ രാഹുൽ മടി കാണിക്കുന്നതെന്തിനാണെന്നും മുഖ്യമന്ത്രി ചോദിച്ചു.

 

ബിജെപിയില്‍ നിന്ന് ഒഴിഞ്ഞുമാറാനാണ് രാഹുലിന്റെ ശ്രമം. ഇന്നത്തെ ഇന്ത്യന്‍ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസിനെ പോലൊരു പാര്‍ട്ടിയുടെ അഖിലേന്ത്യാ നേതാവ് സ്വീകരിക്കേണ്ട നിലപാട് ഇതല്ലെന്നും മുഖ്യമന്ത്രി വിമർശനം ഉന്നയിച്ചു.

 

OTHER SECTIONS