കെഎസ്ആര്‍ടിസിക്ക് നഷ്ടമായത് മികച്ച ജീവനക്കാരെ; മുഖ്യമന്ത്രി

By online desk.21 02 2020

imran-azhar

 

തിരുവനന്തപുരം: തിരുപ്പൂര്‍ അവിനാശിയില്‍ അപകടത്തില്‍ മരിച്ച മലയാളി കെ.എസ്.ആര്‍.ടി.സി ജീവനക്കാരായ ഗിരീഷിനും ബൈജുവിനും മുഖ്യമന്ത്രി പിണറായി വിജയന്റെ അനുശോചനം. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് മുഖ്യമന്ത്രി കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ക്ക് അനുശോചനം രേഖപ്പെടുത്തിയത്. കെ.എസ്.ആര്‍.ടി.സിക്ക് മികച്ച രണ്ടു ജീവനക്കാരെയാണ് നഷ്ടപ്പെട്ടതെന്നും അതിലുമുപരി മാതൃകയാക്കേണ്ട രണ്ടു മനുഷ്യസ്‌നേഹികളാണ് നമ്മെ വിട്ടു പോയതെന്നും ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം യാത്രക്കിടയില്‍ ഗുരുതരമായ രോഗാവസ്ഥ നേരിടേണ്ടി വന്ന യുവതിക്ക് ചികിത്സ നല്‍കാന്‍ ഇവര്‍ കാണിച്ച സേവന സന്നദ്ധതയും ത്യാഗവും ജനശ്രദ്ധ ആകര്‍ഷിച്ച വാര്‍ത്തയായിരുന്നു.

 

ബസ് വഴി തിരിച്ചു വിട്ട് കൃത്യ സമയത്ത് ചികിത്സ നല്‍കുവാനും, ബന്ധുക്കള്‍ വരുന്നതു വരെ ഉത്തരവാദിത്വമേറ്റെടുത്ത് ആശുപത്രിയില്‍ യുവതിക്കൊപ്പം നില്‍ക്കുവാനും തയ്യാറായത്, സഹജീവികളോടുള്ള കരുതലിന്റേയ്യും സ്‌നേഹത്തിന്റേയ്യും ആഴം എത്രയെന്ന് ബോധ്യപ്പെടുത്തിയ അനുഭവമായിരുന്നു. അവര്‍ കാണിച്ച പാത അനുകരണീയമാണെന്നും ബൈജുവിനും ഗിരീഷിനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതിനൊപ്പം കുടുംബാംഗങ്ങളുടെയും സഹപ്രവര്‍ത്തകരുടെയും ദുഃഖത്തില്‍ പങ്കു ചേരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

 

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍,

 

 

 

 

 

OTHER SECTIONS