ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ; ധനസഹായ വിതരണം ചൊവ്വാഴ്ച മുതൽ

By Sooraj Surendran.26 05 2020

imran-azhar

 

 

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി ക്ഷേമപെൻഷനുൾപ്പെടെ ഒരു ധനസഹായവും ലഭിക്കാത്ത ബിപിഎൽ അന്ത്യോദയ കാർഡ് ഉടമകൾക്ക് 1000 രൂപ വീതം വിതരണം ചൊവ്വാഴ്ച മുതൽ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് ധനസഹായം അനുവദിക്കുന്നത്. ഈ വിഭാഗത്തിൽ പെടുന്ന 1478236 കുടുംബങ്ങൾക്ക് ധനസഹായം ലഭ്യമാക്കും. ജൂൺ ആറു വരെയാണ് വിതരണം. അർഹരുടെ വീടുകളിൽ സഹകരണബാങ്ക് ജീവനക്കാർ തുക എത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും റേഷൻ കടകളിലും സഹകരണബാങ്കുകളിലും ഗുണഭോക്താക്കളുടെ പട്ടിക ലഭ്യമാണ്. മറ്റു ആനുകൂല്യങ്ങളൊന്നും കൈപ്പറ്റിയിട്ടില്ല എന്ന സത്യവാങ്മൂലം തുക കൈപ്പറ്റുമ്പോൾ നൽകണം. റേഷൻ കാർഡിലെ ഗൃഹനാഥയ്ക്കാണ് സഹായത്തിന് അർഹതയുള്ളതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

OTHER SECTIONS