സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വേണ്ടാത്തവർക്ക് സംഭാവന ചെയ്യാമെന്ന് മുഖ്യമന്ത്രി

By Sooraj Surendran .03 04 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാന സർക്കാർ നൽകുന്ന സൗജന്യ ഭക്ഷ്യകിറ്റ് വേണ്ടാത്തവർക്ക് അത് സംഭാവന ചെയ്യാൻ അവസരമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സിവിൽ സപ്ലൈസ് കോർപറേഷന്‍റെ https://civilsupplieskerala.gov.in/ എന്ന വെബ്‌സൈറ്റിലൂടെ Donate My kit എന്ന ഓപ്‌ഷൻ ക്ലിക്ക് ചെയ്ത് റേഷൻ കാർഡ് നമ്പർ നൽകി കിറ്റ് സംഭാവന ചെയ്യാവുന്നതാണ്. സംസ്ഥാനത്ത് കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ നിർധനരായ നിരവധി കുടുംബങ്ങളാണ് പട്ടിണിയിലായത്. ഇത്തരത്തിലുള്ള കുടുംബങ്ങളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് പ്രധാനമായും എല്ലാ റേഷൻ കാർഡ്‌ ഉടമകൾക്കും സൗജന്യ റേഷനും, സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം സംസ്ഥാന സർക്കാർ ഏർപ്പെടുത്തിയത്.

 

OTHER SECTIONS