അതിർത്തികളിൽ പരിശോധന കർശനമാക്കും; മഞ്ചേശ്വരം ഭാഗത്ത് നിയന്ത്രണം കടുപ്പിക്കുമെന്ന് മുഖ്യമന്ത്രി

By Sooraj Surendran .06 07 2020

imran-azhar

 

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം ദിനംപ്രതി വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തി പ്രദേശങ്ങളിൽ വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. ദിവസേന അതിർത്തി കടന്നുള്ള പോക്കുവരവ് ഇനി അനുവദിക്കില്ലെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. ജോലി സംബന്ധിച്ച ആവശ്യങ്ങൾക്കായി പോകുന്നവർ ആഴ്ച തോറുമുള്ള പോക്കുവരവ് ഒഴിവാക്കി മാസത്തിലൊരിക്കലാക്കണമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മഞ്ചേശ്വരത്ത് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. മംഗലാപുരത്ത് നിന്ന് മഞ്ചേശ്വരത്തേക്കും കാസര്‍കോട്ടേക്കുമെത്തുന്നവരുടെയും എണ്ണം വർധിച്ചതോടെയാണ് തീരുമാനം. ടെക്‌നോപാർക്കിലെ സ്ഥാപനങ്ങളിൽ മിനിമം പ്രവര്‍ത്തന സൗകര്യം അനുവദിക്കും. ബാക്കിയുള്ളവർക്ക് വർക്ക് ഫ്രം ഹോം അനുവദിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

OTHER SECTIONS