അ​ഴി​മ​തി​ക്കാ​ർ സ​ർ​ക്കാ​ർ പ​ണി​ത കെ​ട്ടി​ട​ത്തി​ൽ ഭദ്രമായി കി​ടക്കേണ്ടി വരും; താ​ക്കീ​തു​മാ​യി മു​ഖ്യ​മ​ന്ത്രി

By Sooraj Surendran.20 10 2019

imran-azhar

 

 

തിരുവനന്തപുരം: അഴിമതിക്കാർ സർക്കാർ പണിത കെട്ടിടത്തിൽ ഭദ്രമായി കിടക്കേണ്ടി വരും അഴിമതി കാട്ടിയാൽ ആരായാലും വീട്ടിൽ കിടന്നുറങ്ങാൻ കഴിയുമെന്ന് ധരിക്കണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചു. മട്ടന്നൂര്‍ മുനിസിപ്പാലിറ്റി ഗവ. സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും റവന്യൂ ടവറിന്റെയും ശിലാസ്ഥാപനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.


'സ്വൈര്യമായി ജീവിക്കുക എന്നതാണ് പ്രധാനം.ന്യായമായ ശമ്പളം എല്ലാവര്‍ക്കും ലഭിക്കുന്നുണ്ട്. അതില്‍ തൃപ്തരാണ് ബഹുഭൂരിപക്ഷവും. ചിലര്‍ മാത്രമാണ് കെട്ട മാര്‍ഗ്ഗം സ്വീകരിക്കുന്നതെന്നും' മുഖ്യമന്ത്രി പറഞ്ഞു. 'ഉദ്യോഗസ്ഥര്‍ ജനസേവകരാണ്‌ എന്ന കാര്യം മറന്ന് പോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാര്‍.ഉദ്യോഗസ്ഥരല്ല യജമാനന്മാര്‍' എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചെറുതായാലും വലുതായാലും അഴിമതി അഴിമതി തന്നെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

 

 

OTHER SECTIONS