തുഷാറിനെ മോചിപ്പിക്കാന്‍ മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തയച്ചു

By Neha C N.22 08 2019

imran-azhar

 


തിരുവനന്തപുരം: വണ്ടിച്ചെക്ക് കേസില്‍ അജ്മാനില്‍ അറസ്റ്റിലായ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയെ മോചിപ്പിക്കാന്‍ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്തയച്ചു. തുഷാറിന് നിയമസഹായം ഉറപ്പുവരുത്തണമെന്നും വൈദ്യസഹായവും സൗകര്യങ്ങളും ലഭ്യമാക്കണമെന്നും മുഖ്യമന്ത്രി കത്തിലൂടെ ആവശ്യപ്പെട്ടു.

 

തുഷാറിന് ലഭ്യമാക്കാവുന്ന എല്ലാ നിയമസഹായങ്ങളും നല്‍കണമെന്ന് മുഖ്യമന്ത്രി കത്തിലൂടെ അഭ്യര്‍ത്ഥിച്ചു. വ്യക്തിപരമായ സാമ്പത്തിക കേസിലാണ് തുഷാര്‍ അറസ്റ്റിലായതെങ്കിലും പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെയും സാമുദായിക സംഘടനയുടെയും പ്രതിനിധിയെന്ന നിലയിലുള്ള സാമൂഹിക പ്രാധാന്യം കണക്കിലെടുത്താണ് മുഖ്യമന്ത്രി സഹായം ആവശ്യപ്പെട്ടത്.

 

 

അതേസമയം യുഎഇയിലെ പ്രമുഖരും എസ്എന്‍ഡിപിയുടെ ഗള്‍ഫിലെ പോഷക സംഘടനയായ 'സേവന'ത്തിന്റെ നേതാക്കളും ചേര്‍ന്നാണ് തുഷാറിനെ പുറത്തിറക്കാനുള്ള തീവ്ര ശ്രമത്തിലാണ്. അടുത്ത മൂന്നു ദിവസങ്ങളില്‍ യുഎഇയില്‍ വാരാന്ത്യ അവധി ആയതിനാല്‍ ഇന്നു തന്നെ പുറത്തിറക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ബിസിനസ്സ് പങ്കാളിക്ക് പത്ത് വര്‍ഷം മുമ്പ് വണ്ടിച്ചെക്ക് കൊടുത്തുവെന്ന പരാതിയിലാണ് അറസ്റ്റ്. തൃശൂര്‍ മതിലകം സ്വദേശി നാസില്‍ അബ്ദുല്ല നല്‍കിയ കേസിലായിരുന്നു അറസ്റ്റ്.

 

OTHER SECTIONS