സർക്കാർ ഉദ്യോഗസ്ഥന്റെ ചെയ്തിയെ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല ; ശിവശങ്കറിനെ തള്ളിപ്പറഞ്ഞു മുഖ്യമന്ത്രി

By online desk .29 10 2020

imran-azhar

തിരുവനന്തപുരം:സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ തള്ളിപ്പറഞ്ഞു മുഖ്യമന്ത്രി. സർക്കാർ ഉദ്യോഗസ്ഥന്റെ ചെയ്തിയെ സർക്കാരിന്റെ തലയിൽ കെട്ടിവെക്കേണ്ടതില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അടിസ്ഥാന രഹിതമായ അഴിമതി ആരോപണങ്ങൾ ഒന്നിനുപുറകെ ഒന്നായി ഉന്നയിച്ചു സർക്കാരിന്റെ നേട്ടങ്ങളെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒരു ഉദ്യോഗസ്ഥന്റെ ചെയ്തികളെ മുൻനിർത്തി സർക്കാരിന്റെ മേൽ അഴിമതിയുടെ ദുർഗന്ധം എറിഞ്ഞുപിടിപ്പിക്കാനാവില്ല എന്നും അദ്ദേഹം പറഞ്ഞു.

 

യു എഇ കോൺസുലേറ്റിലേക്ക് വന്ന ബാഗ് കസ്റ്റംസ് പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 14 കിലോ സ്വര്‍ണം കണ്ടെത്തിയത്. ശിവശങ്കറിന്റ ചെയ്തികൾ സർക്കാരിന്റെ തലയിൽ കെട്ടിവെക്കാനാണ് പ്രതിപക്ഷ ശ്രമം. ശിവശങ്കറിന്റെ അറസ്റ്റോടെ അതിന്റെ തീവ്രത കൂടി. ഈ സർക്കാർ ഒരു അഴിമതി യും വെച്ച് പൊറുപ്പിക്കില്ല അദ്ദേഹം വ്യക്തമാക്കി. സ്വർണക്കടത്തു കേസിലെ പ്രതിയുമായി ബന്ധമുണ്ടെന്ന് അറിഞ്ഞപ്പോൾ തന്നെ ശിവശങ്കറിനെതിരെ നടപടി സ്വീകരിച്ചു. സ്വര്ണക്കടത്തിൽ സർക്കാരിനെ കുറ്റപ്പെടുത്താൻ ഒന്നും തന്നെ ഇല്ല അദ്ദേഹം പറഞ്ഞു. കൂടാതെ സ്പേസ് പാർക്കിലെ നിയമനവുമായി ബന്ധപ്പെട്ട് ആരോപണം ഉയർന്നപ്പോൾ സ്വപനയെയും മാറ്റി. ശരിയായ ദിശയിലുള്ള അന്വേഷണത്തെ സര്‍ക്കാര്‍ ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടില്ല. പക്ഷെ നിയമ പരമല്ലാത്ത ഇടപെടലുകൾക്കെതിരെ നടപടിയുമായി മുന്നോട്ട് പോകേണ്ടിവരും .അതിലെന്താണ് തെറ്റ് അദ്ദേഹം ചോദിച്ചു. അധികാരത്തിൽ വരുന്നതിനുമുമ്പ് ശിവശനാകാറിനെ പരിചയം ഇല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

OTHER SECTIONS