മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി എം മനോജിന് കോവിഡ്

By online desk .28 09 2020

imran-azhar

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ് സെക്രട്ടറിപി എം മനോജിന് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ അദ്ദേഹവുമായി സമ്പർക്കത്തിൽ വന്ന മനോജ് നിരീഷണത്തിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് നടത്തിയ കോവിഡ് പരിശോധനയിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മന്ത്രിമാരായ തോമസ് ഐസക്ക്, വി എസ് സുനിൽകുമാർ.ഇ പി ജയരാജൻ എന്നിവർക്ക് നേരത്തെ വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നു. വി എസ് സുനിൽകുമാർ ചികിത്സയിൽ തുടരുകായാണ്. തോമസ് ഐസക് , ഇ പി ജയരാജൻ എന്നിവർ കോവിഡ് മുക്തരായി നിരീക്ഷണത്തിൽ കഴിയുകയാണ്.

OTHER SECTIONS