നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക തയ്യാറായി

By Sooraj Surendran .31 03 2020

imran-azhar

 

 

തിരുവനന്തപുരം: ഡല്‍ഹി നിസാമുദ്ദീനിലെയും മലേഷ്യയിലെയും മതസമ്മേളനത്തില്‍ പങ്കെടുത്ത മലയാളികളുടെ പട്ടിക തയ്യാറായതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. നിസാമുദ്ദീനിലെ തബ്‌ലീഗ്‌ ജമാഅത്തിന്റെ ആസ്ഥാനമായ ബംഗ്ലാവാലി മസ്ജിദില്‍ നടന്ന മതസമ്മേളനത്തില്‍സംസ്ഥാനത്തെ ഏഴ് ജില്ലകളിൽ നിന്നുള്ളവർ പങ്കെടുത്തതായാണ് കണ്ടെത്തൽ. പത്തനംതിട്ട ജില്ലയില്‍നിന്ന് മാത്രം 14 പേർ പങ്കെടുത്തിട്ടുണ്ട്. പട്ടികയുടെ അടിസ്ഥാനത്തിൽ തുടർനടപടികൾ സ്വീകരിച്ചതായും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേരളത്തിൽ നിന്നും പങ്കെടുത്ത നാൽപ്പത്തഞ്ചോളം പേരെ തിരിച്ചറിഞ്ഞതായാണ് വിവരം. നിസാമുദ്ദീനിലെ മതസമ്മേളനവുമായി ബന്ധപ്പെട്ട മുന്നൂറോളം പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചെന്നാണ് റിപ്പോര്‍ട്ട്.

 

OTHER SECTIONS