സി എൻ ജി ഇലട്രിക് ബസുകൾ ഓടും ; ബസുകളുടെ നടത്തിപ്പിന് പുതിയ ട്രാൻസ്‌പോർട്ട് കോർപറേഷൻ അടുത്തമാസം നിലവിൽ വരും

By online desk .26 10 2020

imran-azhar


തിരുവനന്തപുരം:സി എൻ ജി ഇലട്രിക് ബസുകളുടെ നടത്തിപ്പിന് പുതിയ ട്രാൻസ്‌പോർട്ട് കോർപറേഷൻ അടുത്തമാസം നിലവിൽ വരും. സി എൻ ജി ഇലട്രിക് ബസുകളുടെ വാങ്ങൽ സർവീസുകൾ ക്രമീകരിക്കൽ ജീവനക്കാരെ നിയോഗിക്കുക എന്നിവയായിരിക്കും കെ എസ് ആർ ടി സിയുടെ ഈ ഉപകോർപറേഷന്റെ ചുമതല. ബിജു പ്രഭാകർ തന്നെയാവും ഇതിന്റെയും എം ഡി. തിരുവനന്തപുരത്ത് നയറയിലോ ഈഞ്ചയ്‌ക്കലിലോ ആയിരിക്കും ആസ്ഥാനം. സംസ്ഥാനത്തെ റോഡ് ഗതാഗതത്തിനുള്ള മൂന്നാമത്തെ കോർപറേഷൻ ആവും ഇത്.


310 സി.എൻ.ജി ബസുകളും 50 ഇലക്ട്രിക് ബസുകളും വാങ്ങാൻ 286 കോടി രൂപ കിഫ്ബി നൽകും. പണം കെ എസ് ആർ ടി സി ക്കു നൽകിയതിൽ തിരിച്ചടവ് ബുദ്ധിമുട്ടാകുമെന്ന കണക്കുകൂട്ടലിലാണ് ഉപകമ്പനി. കമ്പനിയുടെ വരുമാനത്തിൽ നിന്ന് ഇന്ധനം, ശമ്പളം തുടങ്ങിയ ചെലവ് കഴിഞ്ഞുള്ള കിഫ്ബിയില് തിരിച്ചടക്കണം . ഇതിനായി നാലുശതമാണ് പലിശ. കേന്ദ്ര സർക്കാ‌ർ ജൻറം ബസുകൾ സൗജന്യമായി നൽകിയപ്പോഴാണ് കെ.യു.ആർ.ടി.സി 2014 നവംബറിൽ രൂപീകരിച്ചത്. 420 ബസുകളാണ് ഈ കോർപ്പറേഷനിലുള്ളത്. എറണാകുളത്ത് തേവരയിലാണ് ആസ്ഥാനം.അതേസമയം ഇലട്രിക് ബസ്സൊന്നിന് കേന്ദ്രത്തിൽ നിന്നും 55 ലക്ഷം രൂപ കേന്ദ്രസർക്കാർ സബ്‌സിഡി നൽകും.

OTHER SECTIONS