ഡല്‍ഹിയില്‍ രാജധാനി എക്സപ്രസ് പാളം തെറ്റി; ആളപായമില്ല

By Anju.14 Sep, 2017

imran-azhar

 


ന്യൂഡല്‍ഹി: ജമ്മു താവി-ന്യൂഡല്‍ഹി രാജധാനി എക്സ്പ്രസ് പാളം തെറ്റി. ഇന്ന് രാവിലെ ആറ് മണിയോടെ ഡല്‍ഹി സ്റ്റേഷനിലേക്ക് അടുക്കവെയാണ് ട്രെയില്‍ പാളം തെറ്റിയത്. സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.


ട്രെയിന്‍ പാളം തെറ്റുന്നത് അടുത്തിടെയായി പതിവ് സംഭവമാണ്. ഈ മാസം റിപ്പോര്‍ട്ട് ചെയ്യുന്ന മൂന്നാമത്തെ സംഭവമാണിത്. സെപ്റ്റംബര്‍ ഏഴിനാണ് ആദ്യത്തെ അപകടമുണ്ടായത്. ജബല്‍പുര്‍ ശക്തിപഞ്ച് എക്സ്പ്രസിന്റെ ഏഴ് കോച്ചുകള്‍ ഉത്തര്‍പ്രദേശിലെ ഒബ്ര ദാം സ്റ്റേഷനു സമീപം പാളം തെറ്റിയിരുന്നു.


അതിനു പിന്നാലെയാണ് റാഞ്ചി- ന്യൂഡല്‍ഹി രാജധാനി എക്സപ്രസിന്റെ എന്‍ജിനും അതിനു പിന്നിലെ കോച്ചും പാളം തെറ്റുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതേ ദിവസം തന്നെ മഹാരാഷ്ട്രയിലെ ഖണ്ഡാലയില്‍ ഗുഡ്സ് ട്രെയിനും പാളം തെറ്റിയിരുന്നു.

 

loading...

OTHER SECTIONS