സിഒഎഐ ഡയറക്ടർ ജനറലായി എസ്‌പി കൊച്ചാറിനെ നിയമിച്ചു

By Sooraj Surendran.03 07 2020

imran-azhar

 

 

ന്യൂ ഡൽഹി: സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി എസ്‌പി കൊച്ചാറിനെ നിയമിച്ചു. ഇന്ത്യൻ ആർമിയിൽ ഇൻഫർമേഷൻ ആന്റ് കമ്യൂണിക്കേഷൻ ടെക്നോളജി വിഭാഗത്തിന്റെ തലവനായിരുന്നു ഇദ്ദേഹം. രാജൻ എസ് മാത്യു സ്ഥാനമൊഴിയുന്ന സാഹചര്യത്തിലാണ് എസ്‌പി കൊച്ചാറിനെ നിയമിക്കുന്നത്. സെല്ലുലാർ ഓപ്പറേറ്റേർസ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ഡയറക്ടർ ജനറലായി ദീർഘകാലം സേവനമനുഷ്ഠിച്ചത് രാജൻ എസ് മാത്യു ആയിരുന്നു. എസ്പി കൊച്ചാർ ടെലികോം സെക്ടർ സ്കിൽ കൗൺസിൽ ഓഫ് ഇന്ത്യയുടെ സിഇഒ ആയും പ്രവർത്തിച്ചിട്ടുണ്ട്. അതേസമയം ഭാരതി എയർടെല്ലിന്റെ ഇന്ത്യ, ദക്ഷിണേഷ്യ വിഭാഗത്തിന്റെ സിഒഒ ആയ അജയ് പുരിയെ സിഒഎഐ ചെയർമാനായും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

 

OTHER SECTIONS