By Web Desk.28 11 2020
കൊൽക്കത്ത: കൽക്കരി അഴിമതി കേസുമായി ബന്ധപ്പെട്ട് കുറ്റാരോപിതനായ ധനഞ്ജയ് റായ് മരിച്ചു. ധനഞ്ജയ്യുടെ കൊല്‍ക്കത്ത അസന്‍സോളിലെ വീട്ടിൽ സിബിഐ ഇന്ന് റെയ്ഡ് നടത്തിയിരുന്നു. തുടർന്ന് ധനഞ്ജയ്ക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും, മരണപ്പെടുകയുമായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനൂപ് മാജി മുഖ്യപ്രതിയായ കേസിൽ അസന്‍സോള്‍, ദുര്‍ഗാപൂര്‍, ബര്‍ദ്വാന്‍ ജില്ലയിലെ റാണിഖഞ്ച്, 24 സൗത്ത് പര്‍ഗനാസ് ജില്ലയിലെ ബിശ്നാപൂര്‍ എന്നിവിടങ്ങളിൽ സിബിഐ റെയ്ഡ് നടത്തും. അതേസമയം ബംഗാള്‍, ബിഹാര്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ നാല് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തിയതായും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്.