പിടികൂടിയ പാമ്പിനെ ചുംബിച്ചു; യുവാവിന്റെ ചുണ്ടില്‍ മൂര്‍ഖന്‍ കൊത്തി

By priya.02 10 2022

imran-azhar

 


ബെംഗളൂരു: ശിവമോഗയില്‍ മൂര്‍ഖന്‍പാമ്പിനെ പിടികൂടിയതിന് ശേഷം ചുംബിച്ച യുവാവിനെ പാമ്പ് കടിച്ചു. ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. ഭദ്രാവതി സ്വദേശി അലക്സിനാണ് കടിയേറ്റത്.

 

പ്രദേശത്ത് കണ്ട പാമ്പിനെ പിടികൂടി ആളുകളുടെ മുന്നില്‍ വെച്ച് തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അലക്സിന്റെ ചുണ്ടില്‍ തിരിഞ്ഞുകൊത്തുകയായിരുന്നു.ഇതോടെ
അലക്സിന്റെ കൈയില്‍ നിന്ന് പാമ്പ് വഴുതി നിലത്തുവീണു.


സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചു. ആളുകള്‍ പാമ്പിനെ പിടികൂടാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. കടിയേറ്റ അലക്സ് അപകടനില തരണം ചെയ്തു.

 

വീഡിയോ പ്രചരിച്ചതോടെ യുവാവിന്റെ പ്രവൃത്തിയെ വിമര്‍ശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. പാമ്പിനെ പിടികൂടിയശേഷം ആളുകളുടെ മുന്നില്‍വെച്ച് ഇത്തരം പ്രകടനങ്ങള്‍ കാണിക്കുന്നതാണ് അപകടങ്ങള്‍ക്കിടയാക്കുന്നതെന്ന് ആളുകള്‍ പറഞ്ഞു.

 

 

 

OTHER SECTIONS