അയ്യപ്പനും ദേവഗണങ്ങളും പരാമർശം: മുഖ്യമന്ത്രിക്കെതിരെ ചട്ടലംഘനത്തിന് പരാതി

By അനിൽ പയ്യമ്പള്ളി.08 04 2021

imran-azhar

 

തിരുവനന്തപുരം: വോട്ടെടുപ്പ് ദിവസം മുഖ്യമന്ത്രി നടത്തിയ പരാമർശം തിരഞ്ഞെടുപ്പ് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.

 

കണ്ണൂർ ഡി.സി.സി. അധ്യക്ഷൻ സതീശൻ പാച്ചേനിയാണ് ചീഫ് ഇലക്ട്രൽ ഓഫീസർ ടിക്കാറാം മീണയ്ക്ക് പരാതി നൽകിയത്.

 

വോട്ട് ചെയ്ത ശേഷം മുഖ്യമന്ത്രി പറഞ്ഞ അയ്യപ്പനും ഈ നാട്ടിലെ ദേവഗണങ്ങളും സർക്കാരിന് ഒപ്പമാണെന്ന പരാമർശം ചട്ടലംഘനമാണെന്നാണ് പരാതിയിൽ പറയുന്നത്.

 

ജാതി-മത വികാരങ്ങളെ ഇളക്കിവിടുന്ന തരത്തിലുള്ള പരാമർശമാണ് മുഖ്യമന്ത്രി നടത്തിയത്, അത് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണ് എന്ന് പരാതിയിൽ പറയുന്നു.

 

പെരുമാറ്റചട്ടത്തിന്റെ ഒന്നാം ഭാഗത്തിലെ മൂന്നാം ഖണ്ഡിക പ്രകാരം ഈ പരാമർശം ഗുരുതര ചട്ടലംഘനമാണ്. അതിനെതിരെ നടപടി വേണമെന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

 

OTHER SECTIONS