ഭാര്യയെ കൂട്ടാതെ ഇഗ്‌നി യാത്രയായി

By online desk.21 02 2020

imran-azhar

 

തൃശ്ശൂര്‍: പ്രവാസിയായ ഇഗ്‌നി റാഫേല്‍, പത്ത് ദിവസം മുമ്പ് മാത്രമാണ് നാട്ടിലെത്തിയത്. നഴ്‌സിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയ ഭാര്യബിന്‍സിയെയും സൗദിയിലേക്ക് കൊണ്ടുപോകാന്‍, ഒരു ജോലിക്ക് ശ്രമിക്കാന്‍ കൂടിയാണ് ഇഗ്‌നി ഒരു മാസത്തെ അവധിക്ക് എത്തിയത്. സൗദിയിലെ ഷിപ്പിംഗ് കോര്‍പ്പറേഷനിലായിരുന്നു ഇഗ്‌നിക്ക് ജോലി. നാല് വര്‍ഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. രണ്ട് പേരും രണ്ടിടത്തായി കഴിയുകയായിരുന്നതിനാല്‍, ബിന്‍സിക്ക് കൂടി സൗദിയില്‍ ജോലി ശരിക്കാന്‍ ശ്രമിക്കുകയായിരുന്നു ഇഗ്‌നി.

 

തൃശ്ശൂര്‍ ഒല്ലൂരിലെ സ്വന്തം വീട്ടില്‍ നിന്ന് ബുധനാഴ്ച പുറപ്പെടുമ്പോള്‍, ബെംഗളുരുവില്‍ നിന്ന് ബിന്‍സി പഠിച്ച കോളേജില്‍ നിന്ന് സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങുക എന്നതായിരുന്നു ലക്ഷ്യം. പഠനം പൂര്‍ത്തിയായതിന്റെ ഡിഗ്രി സര്‍ട്ടിഫിക്കറ്റുകളും മറ്റും വാങ്ങി, വിദേശത്തെ ഒരു ജോലിക്ക് അപേക്ഷിക്കണം. നോര്‍ക്ക വഴി അത്തരം നിയമനം ലഭിച്ചാല്‍ ഇഗ്‌നിയ്ക്ക് ഒപ്പം ബിന്‍സിക്കും പോകാം. ഇത് വാങ്ങി മടങ്ങുന്ന വഴിക്കായിരുന്നു അവരുടെ ജീവിതം തന്നെ തകര്‍ത്തു കളഞ്ഞ അപകടം. ബസ്സിന്റെ ഇടത് വശത്താണ് ബിന്‍സിയും ഇഗ്‌നിയും ഇരുന്നിരുന്നത്. ഇഗ്‌നി അപകടത്തില്‍ തല്‍ക്ഷണം മരിച്ചു. ബിന്‍സി ഗുരുതരമായ പരിക്കുകളോടെ അവിനാശി സര്‍ക്കാര്‍ ആശുപത്രിയിലാണ്. തലയ്ക്കാണ് ബിന്‍സിക്ക് പരിക്കേറ്റിട്ടുണ്ട്.

 

 

 

OTHER SECTIONS