ദുരിതാശ്വാസത്തിന് ഹാള്‍ വിട്ട് നല്‍കിയില്ല :ബാര്‍ അസോസിയേഷന്റെ പൂട്ട് പൊളിക്കാന്‍ ഉത്തരവിട്ട് കലക്ടര്‍

By BINDU PP .19 Aug, 2018

imran-azhar 

തൃശൂർ: തൃശൂര്‍ ജില്ലയിലെ ദുരിതാശ്വാസ ക്യാമ്ബുകളിലേക്ക് കൊണ്ടു പോകാന്‍ എത്തിച്ചേര്‍ന്ന വസ്തുക്കള്‍ സൂക്ഷിക്കാന്‍ ഹാള്‍ വിട്ട് നല്‍കാതിരുന്ന ബാര്‍ അസോസിയേഷന്റെ പൂട്ട് പൊളിക്കാന്‍ ഉത്തരവിട്ട് കലക്ടര്‍ ടി.വി. അനുപമ. ദുരിതമനുഭവിക്കുന്നവര്‍ക്ക് വേണ്ടി നാട് മുഴുവന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുമ്ബോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാര്‍ അസോസിയേഷന്‍ പലതവണ ആവശ്യപ്പെട്ടിട്ടും ഹാള്‍ തുറക്കാന്‍ തയാറാവാതിരുന്നത്.പലതവണ ആവശ്യപ്പെട്ടിട്ടും തുറക്കാൻ തയാറാവാതിരുന്നപ്പോൾ കലക്ടർ ടി.വി.അനുപമയുടെ ഉത്തരവുപ്രകാരം പൂട്ടു പൊളിച്ചു. ഡിസാസ്റ്റർ മാനേജ്മെന്റ് ആക്ട് പ്രകാരം നോട്ടിസ് നൽകിയശേഷമാണു പൂട്ടു പൊളിച്ചത്. അരിയും മറ്റും സൂക്ഷിച്ചശേഷം കലക്ടർ വേറെ താഴിട്ടുപൂട്ടി.ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി നാടു മുഴുവൻ ഊണും ഉറക്കവുമില്ലാതെ കൈമെയ് ചേർന്നു പ്രവർത്തിക്കുമ്പോഴാണ് അഭിഭാഷകരുടെ സംഘടനയായ ബാർ അസോസിയേഷന്റെ ഈ നിഷേധ നിലപാട് സ്വീകരിച്ചതെന്നതു ശ്രദ്ധേയമാണ്.