മോദിയുടെ വേദിക്കരികിൽ പക്കോഡ വിറ്റ് പ്രതിഷേധം; വിദ്യാർത്ഥികൾ അറസ്റ്റിൽ

By Sooraj Surendran .15 05 2019

imran-azhar

 

 

ചണ്ഡീഗഡ്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് റാലിയുടെ വേദിക്കരികിൽ പക്കോഡ വിറ്റ് പ്രതിഷേധിച്ച വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്തു. തൊഴിലില്ലായ്മയുമായി ബന്ധപ്പെട്ട് മോദി നടത്തിയ പരാമര്‍ശത്തോട് പ്രതികരിച്ചായിരുന്നു 12 വിദ്യാർത്ഥികൾ പ്രതിഷേധം നടത്തിയത്. വിദ്യാർത്ഥികളെ റാലി കഴിഞ്ഞപ്പോൾ പോലീസ് വിട്ടയച്ചു. 'എഞ്ചിനിയർമാർ ഉണ്ടാക്കിയ പക്കോഡ, ബിഎ, എൽഎൽബിക്കാരുണ്ടാക്കിയ പക്കോഡ വില്‍പ്പനയ്ക്ക്' എന്ന് എടുത്ത് പറഞ്ഞായിരുന്നു പ്രതിഷേധം. മോദിയുടെ വിവാദ പരാമർശത്തിന് നേരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. ചണ്ഡിഗഡിൽ നടന്ന റാലിക്കിടെയാണ് വിദ്യാർത്ഥികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്.

OTHER SECTIONS