ഇന്ത്യയിലേക്ക് വരൂ... ഞാനൊരു പാലമായി നിൽക്കാം; വിദേശ നിക്ഷേപകരോട് മോദി

By Sooraj Surendran.26 09 2019

imran-azhar

 

 

ന്യൂയോർക്ക്: നിങ്ങളുടെ ആഗ്രഹങ്ങളും ഞങ്ങളുടെ സ്വപ്‌നങ്ങളും തമ്മിൽ ചേർച്ചയുണ്ട്. നിങ്ങളുടെ സാങ്കേതിക വിദ്യക്കും ഞങ്ങളുടെ കഴിവുകൾക്കും ലോകത്തെ മാറ്റാൻ സാധിക്കും ബ്ലൂംബെര്‍ഗ് ഗ്ലോബല്‍ ബിസിനസ് ഫോറത്തിൽ വിദേശ വ്യവസായികളെ നിക്ഷേപത്തിനായി ഇന്ത്യയിലേക്ക് ക്ഷണിച്ച് മോദി. വിസ്താരമുള്ള ഒരു വിപണിയിൽ‌ നിക്ഷേപിക്കാനാണ് നിങ്ങൾ ആഗ്രഹിക്കുന്നതെങ്കിൽ ഇന്ത്യയിലേക്ക് കടന്നുവരണം, ഏതെങ്കിലും തരത്തിലുള്ള അകലങ്ങളുണ്ടെങ്കിൽ ഞാനൊരു പാലമായി നിൽക്കാം മോദി വിദേശ നിക്ഷേപകരോട് പറഞ്ഞു. ഇന്ത്യയോടൊപ്പം പങ്കാളികളാകാൻ ഇതാണ് ഏറ്റവും മികച്ച അവസരമെന്നും അദ്ദേഹം യുഎസിൽ പറഞ്ഞു. രാജ്യാന്തര തലത്തിൽ‌ വിദേശനിക്ഷേപ റാങ്കിങ്ങിൽ ഇന്ത്യയുടെ സ്ഥാനം മുകളിലോട്ടാണ്. ലോകത്താകെ ഇതു താഴേക്കു പതിക്കുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. മോദി സർക്കാരിന്റെ അഞ്ച് വർഷത്തെ നേട്ടങ്ങൾ പരാമർശിച്ചുകൊണ്ടായിരുന്നു മോദിയുടെ പ്രസംഗം.

 

OTHER SECTIONS