കോവിഡ് വ്യാപനം രൂക്ഷം; ഫ്രാന്‍സില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍

By Web Desk.01 04 2021

imran-azhar

 

പാരീസ്: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് ഫ്രാന്‍സില്‍ വീണ്ടും സമ്പൂര്‍ണ ലോക്ക് ഡൗണ്‍. ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ കാസ്ടെക്സാണ് ഇതു സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്.

 

നാലാഴ്ചത്തേക്ക് പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ശനിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. നേരത്തെ 19 മേഖലകളില്‍ മാത്രമായി പ്രഖ്യാപിച്ച ലോക്ക് ഡൗണാണ് ഇപ്പോള്‍ രാജ്യവ്യാപകമായി നടപ്പാക്കുന്നത്.

 

വ്യാഴാഴ്ച ഫ്രാന്‍സില്‍ 30,702 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. രാജ്യത്ത് ഇതേ വരെ 45 ലക്ഷം പേര്‍ക്ക് രോഗം സ്ഥിരീകരിച്ചപ്പോള്‍ 95,000 പേര്‍ രോഗത്തെ തുടര്‍ന്ന് മരിച്ചു.

 

ലോക്ക് ഡൗണ്‍ സമയത്ത് ജനങ്ങള്‍ക്ക് പുറത്ത് പോകാന്‍ അനുമതി ഉണ്ടാകും എന്നാല്‍, പാര്‍ട്ടികള്‍ നടത്തുന്നതിനും ഷോപ്പിങ് മാളുകള്‍ സന്ദര്‍ശിക്കുന്നതിനും കൂട്ടംചേരുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. ഏപ്രില്‍ 26 വരെ സ്‌കൂളുകളും ഡേ-കെയര്‍ സെന്ററുകളും അടച്ചിടും.

 

രാജ്യത്തെ ജനസംഖ്യയുടെ 11.75 ശതമാനത്തിനാണ് ഇതിനകം കോവിഡ് വാക്സിന്‍ നല്‍കിയത്.

 

 

 

OTHER SECTIONS