നോട്ട് അസാധുവാക്കൽ വീണ്ടും ചര്‍ച്ചയാക്കാനൊരുങ്ങി കോണ്‍ഗ്രസ്

By Web Desk.23 10 2020

imran-azhar

 

 

ന്യൂ ഡൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തിൽ നോട്ട് അസാധുവാക്കല്‍ വീണ്ടും ചര്‍ച്ചയാക്കാനൊരുങ്ങി കോണ്‍ഗ്രസ്. നോട്ട് അസാധുവാക്കലിന്റെ നാലാം വാർഷികവും അടുക്കുകയാണ്. ഈ സാഹചര്യത്തിൽ നോട്ട് അസാധുവാക്കലിന് ചെലാക്കേണ്ടിവന്ന തുക എത്ര എന്നിവ വ്യക്തമാക്കുന്ന ധവളപത്രം കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കണമെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. കള്ളപ്പണം ഇല്ലാതാക്കാനും കറന്‍സി രഹിത സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കാനുമാണ് ആദ്യം ലക്ഷ്യമിട്ടിരുന്നത് എന്നാണ് തോന്നുന്നത്. ഇന്നാല്‍ ഈ രണ്ട് ലക്ഷ്യങ്ങളും നേടനായില്ലെന്നും കോൺഗ്രസ് കുറ്റപ്പെടുത്തി. അസാധു നോട്ടുകളുടെ 99 ശതമാനവും ബാങ്കുകളില്‍ തിരിച്ചെത്തിയെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ആവശ്യമായ പഠനം നടത്താതെയും വിദഗ്ധരുടെ ഉപദേശം തേടാതെയുമാണ് കേന്ദ്ര സര്‍ക്കാര്‍ തീരുമാനം എടുത്തതെന്ന് കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി.

 

OTHER SECTIONS