മുംബൈ സ്‌ഫോടനത്തിലെ ഇരകളോട് കോൺഗ്രസ്സ് നീതി കാണിച്ചില്ലെന്ന് നരേന്ദ്ര മോഡി

By Chithra.19 10 2019

imran-azhar

 

മുംബൈ : 1993ൽ ഇന്ത്യയെ മൊത്തത്തിൽ ഞെട്ടിച്ച മുംബൈ സ്‌ഫോടനത്തിൽ ഇരകളോട് കോൺഗ്രസ്സ് സർക്കാർ ഒരിക്കലും നീതി കാണിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്സിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെയാണ് പ്രധാനമന്ത്രി കോൺഗ്രസിനെതിരെ സംസാരിച്ചത്.

 

മുംബൈ സ്‌ഫോടനക്കേസിലെ പ്രധാന പ്രതികൾ രക്ഷപ്പെട്ടെന്നും ഇരകൾക്ക് കോൺഗ്രസ്സ് ഒരു നീതിയും കാണിച്ചില്ലെന്നും മോഡി കുറ്റപ്പെടുത്തി. മുംബൈ ട്രാൻസ് ഹാർബർ ലിങ്ക് പ്രോജക്ട്, മുംബൈ മെട്രോ പ്രോജക്ട് എന്നിവ വൈകിപ്പിക്കുന്നതിനെയും മോഡി വിമർശിച്ചു. ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇപ്പോഴത്തെ ദയനീയ അവസ്ഥയ്ക്ക് കാരണം കോൺഗ്രസ്സ് ആണെന്നും അത് ചെയ്തവർ ഇപ്പോൾ തീഹാർ ജയിലിലാണെന്നും പറഞ്ഞു.

OTHER SECTIONS